കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/01/2018

SSLC MATHEMATICS - CHAPTER 1 - TEACHER'S PLAN BY JOHN P A

പുതിയൊരു അധ്യയന വര്‍ഷം ഇന്ന് തുടങ്ങുകയാണ് .ഷേണി ബ്ലോഗിന്റെ എല്ലാ പ്രേക്ഷകര്‍ക്കും നന്മ നിറഞ്ഞ ഒരു പുതിയ അധ്യയന വര്‍‍ഷം ആശംസിക്കുന്നു.ഈ വര്‍ഷം ഹെടെക്ക് ക്ലാസ് മുറികളിലാണ്  നമ്മള്‍ കുട്ടികള്‍ക്ക് പഠനാനുഭവം നല്‍കേണേ്ടത്. അതുകൊണ്ട്തന്നെ വ്യക്തമായ Planning ഉണ്ടെങ്കില്‍ മാത്രമേ രസകരമായ രീതിയില്‍ പഠനം കെകാര്യം ചെയ്യുവാന്‍ സാധിക്കുകയുള്ളു.
നമ്മുടെ ബ്ലോഗിലെ പ്രേകേഷകര്‍ക്ക് സുപരിചിതനായ ശ്രീ ജോണ്‍ സാര്‍ തയ്യാറാക്കിയ പത്താം ക്ലാസ് ഗണിതം ഒന്നാം അധ്യായത്തിലെ ചില സൂക്ഷമതല ആസൂത്രണ മാതൃകകളാണ് ഈ പോസ്റ്റിലൂടെ പങ്ക്‌വെക്കുന്നത്.ആവശ്യമായ മാറ്റങ്ങളോടെ നിങ്ങള്‍ക്കും ഈ മാതൃകാ ടീച്ചര്‍ പ്ലാന്‍ ഉപയോഗിക്കാവുന്നതാണ്. ശ്രീ ജോണ്‍ പി.എ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഗണിതം ഒന്നാം അധ്യായം  - സൂക്ഷമതല ആസൂത്രണം

No comments:

Post a Comment