കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/11/2018

SSLC PHYSICS EVALUATION TOOLS - CHAPTER 1 ENG AND MAL MEDIUM

കഴിഞ്ഞവര്‍ഷം SSLC പരീക്ഷയുടെ മുന്നോടിയായി Physics, Chemistry വിഷയങ്ങളുടെ റിവിഷന്‍സീരീസ് ഷേണിബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഏറെ പ്രയോജനപ്പെട്ടതായി പല അധ്യാപകസുഹൃത്തുക്കളും അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞവര്‍ഷം അതിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ തയ്യാറാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏതായാലും ഈ വര്‍ഷം ആദ്യം മുതല്‍തന്നെ രണ്ടുവിഷയങ്ങളുടെയും മലയാളം - ഇംഗ്ലീഷ് വേര്‍ഷനുകള്‍ പോസ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആദ്യപടിയായി ഫിസിക്സ് അധ്യായം 1 ലെ ഏതാനും ചോദ്യങ്ങള്‍ ഉത്തരസഹിതം പോസ്റ്റ് ചെയ്യുന്നു.
Ebrahim V.A
GHSS South Ezhippuram , Ernakulam District
CLICK HERE TO DOWNLOAD EVALUATION TOOL PHYSICS CHAPTER 1 (MAL MEDIUM)
CLICK HERE TO DOWNLOAD EVALUATION TOOL PHYSICS CHAPTER 1 ENG MEDIUM)

No comments:

Post a Comment