കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/10/2018

SSLC MATHEMATICS TEACHING PLAN CHAPTER 1 - PART 2 (MALAYALAM VERSION)

ഷേണി ബ്ലോഗിലെ പ്രേകേഷകര്‍ക്ക് സുപരിചിതനായ ശ്രീ ജോണ്‍ പി എ സാര്‍ തയ്യാറാക്കിയ പത്താം ക്ലാസ് ഗണിത ഒന്നാം പാഠത്തിലെ ടീച്ചിംഗ് പ്ലാന്‍ കഴിഞ്ഞ ദിവസം  ഷേണി ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു.ഇതിന്റെ രണ്ടാം ഭാഗമാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്. തിരക്കിനിടയിലും സമയം കണ്ടെത്തി Teaching Plan തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച ശ്രീ ജോണ്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MATHS TEACHING PLAN STD 10 - CHAPTER 1 PART 2  - MALAYALAM VERSION BY JOHN P A 

OTHER RESOURCES BY SRI  JOHN P A
MATHS TEACHING PLAN STD 10 - CHAPTER 1 - MALAYALAM AND ENGLISH VERSION BY JOHN P A

No comments:

Post a Comment