കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/17/2018

VAYANADINA QUIZ 2018 - QUESTIONS AND ANSWERS IN POWERPOINT PRESENTATION FORMAT

വായനാദിനത്തോടനുബന്ധിച്ച്  സ്കൂളുകളിൽ നടത്തപ്പെടുന്ന ക്വിസ് മത്സരത്തിന്റെ ചോദ്യോത്തരങ്ങളടങ്ങിയ പ്രസന്റേഷന്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  കോഴിക്കോട്  ജില്ലയിലെ കക്കോടി എം.ഐ.എല്‍.പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ കക്കോടി. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് ശ്രീ ഷാജല്‍ സാറിനോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CLICK HERE TO DOWNLOAD VAYANADINAM QUIZ 2018
RELATED POSTS
വായനാദിന കവിസ് - എല്‍.പി, യു.പി, ഹൈസ്കൂള്‍ തലം - തയ്യാറാക്കിയത് - അജിദര്‍ വി. വി

No comments:

Post a Comment