കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/19/2018

പത്താം ക്ലാസ് ഗണിതത്തിലെ മുഴുവന്‍ അധ്യായങ്ങളുടെയും C C E സ്കോര്‍ രെഖപ്പെടുത്തുവാനുള്ള സ്കോര്‍ ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് കണ്ണൂര്‍ ജില്ലയിലെ മാതമംഗലം CPNSGHSS ലെ ഗണിത അദ്ധ്യാപകന്‍ ശ്രീ  പ്രഭാകരന്‍ സാര്‍. ശ്രീ പ്രഭാകരന്‍ സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SCORE SHEET FOR MARKING GRADES IN CONNECTION WITH C C E(MATHS STD 10)
(1,2,3 REFERRED IN THE SCORE SHEET MEANS THE NO OF LEARNING OUTCOMES GIVEN IN THE LAST PAGE OF EACH UNIT.U T MEANS UNIT TEST.EACH CELLS ARE TO BE FILLED BY GIVING GRADES A,B OR C

No comments:

Post a Comment