കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

7/03/2018

പത്താം ക്ലാസ് ഗണിതം - അധ്യായം 1 - സമാന്തരശ്രേണികള്‍ - തുടര്‍മൂല്യ നിര്‍ണയനിലവാര സൂചകങ്ങള്‍

പത്താം ക്ലാസിലെ സമാന്തരശ്രേണികള്‍ എന്ന പാഠഭാഗത്തിലെ തുടര്‍മൂല്യ നിര്‍ണയത്തിനാവശ്യമായ നിലവാര സൂചകങ്ങള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി ജി.എച്ച്.എസ്.എസ്സിലെ ഗണിത അധ്യാപകനും കണ്ണൂര്‍ ജില്ലയിലെ DRG അംഗവും ആയ ശ്രീ ലതീഷ് പുതിയടത്ത്. ശ്രീ ലതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് സമാന്തരശ്രേണികള്‍ - തുടര്‍മൂല്യ നിര്‍ണയനിലവാര സൂചകങ്ങള്‍ - ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment