കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

7/30/2018

STANDARD 8 - HINDI - UNIT 2 - PRESENTATION & STANDARD 8 UNIT 1 - POSTER

എട്ടാം ക്ലാസ് ഹിന്ദി രണ്ടാം യൂനിറ്റിലെ सुख दुख എന്ന പാഠവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷന്‍ , ഒമ്പതാം ക്ലാസ് ഒന്നാം യൂനിറ്റിലെ पुल बनी थी माँ  എന്ന പാഠമുമായി ബന്ധപ്പെട്ട ഒരു പോസ്റ്റര്‍ എന്നിവ ഷേണി ബ്ലോഗുമായി പങ്കുവെയ്ക്കുകയാണ് ST.JOSEPHS HS PANGARAPPILLY , CHELAKKARA യിലെ ഹിന്ദി അധ്യാപകന്‍ ശ്രീ  PAULY M.P സാര്‍.ശ്രീ പൗളി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD PRESENTATION ON सुख दुख -HINDI - CHAPTER 2 - STANDARD 8
CLICK HERE TO DOWNLOAD  POSTER ON  पुल बनी थी माँ STANDARD  9 - HINDI - CHAPTER 1

No comments:

Post a Comment