കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/13/2018

SCHOOL VOTING MACHINE APP - PREPARED BY JISPSON JACOB

പൊന്നാനി ഏവി ഹൈസ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകനായ ശ്രീ ജിപ്സന്‍ ജേക്കബ്  MIT App Inventor ല്‍ തയ്യാറാക്കിയ സ്കൂള്‍  ഇലക്ഷന്‍ ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആണ്  പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.മുന്‍പ് പോസ്റ്റ് ചെയ്തിരുന്നതില്‍നിന്നും കുറേയേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഹെല്‍പ് ഫയലില്‍ കാര്യങ്ങള്‍ വിശദ്ധമായി പറഞ്ഞിട്ടുണ്ട്. ഹെല്‍പ് ഫയല്‍ വായിക്കുമല്ലോ? ശ്രീ ജിപ്‌സന്‍ ജേകബ് സാറിന്ന ഷേണുി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD VOTING App
CLICK HERE TO DOWNLOAD help file

No comments:

Post a Comment