കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/10/2018

SSLC SOCIAL SCIENCE I - CHAPTER 4 - BRITISH EXPLOITATION AND SIMPLIFIED NOTES

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പാര്‍ട്ട്  I ലെ നാലാം അധ്യായമായ ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും  എന്ന പാഠത്തിലെ ആശയങ്ങളെ വളരെ ലളിതമായി  പ്രതിപാദിക്കുന്ന സ്റ്റഡി നോട്ട് തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ് MEHS Areekode ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ സജില്‍ കപ്പച്ചാലില്‍. കൂടാതെ സാമൂഹ്യശാസ്ത്രം ഫസ്റ്റ് മിഡ് ടേം പരീക്ഷയുടെ ഒരുചോദ്യപേപ്പറും അയച്ചു തന്നിട്ടുണ്ട്.ശ്രീ  സജില്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ലളിതം മധുരം സോഷ്യല്‍ സയന്‍സ് - അധ്യായം 4  ബ്രിട്ടീഷ് ചൂഷണവും ചെറുത്തുനില്‍പ്പുകളും - സ്റ്റഡി നോട്ട്
സാമൂഹ്യശാസ്ത്രം   - ഫസ്റ്റ് മിഡ് ടേം പരീക്ഷ - ചോദ്യപേപ്പര്‍

No comments:

Post a Comment