കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

9/07/2018

STANDARD 8,9,10 SOCIAL SCIENCE - CHAPTER 5 & 6 -STUDY MATERIALS

8ാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ 5,6 അധ്യായങ്ങളുടെയും 9ാം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ 5ാം അധ്യായത്തിലെയും പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം I ലെ 5ാം അധ്യായത്തിലെയും  സാമൂഹ്യശാസ്ത്രം II ലെ 5ാം അധ്യായത്തിലെയും പഠനവിഭവങ്ങള്‍  ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ എസ്.ഐ.എച്ച്.എസ് സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സാര്‍.
 ശ്രീ അബ്ദുള്‍ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

STANDARD 8  
യൂനിറ്റ് 5 - പ്രാചീന തമിഴകം
യൂനിറ്റ് 6 - ഭൂപടങ്ങൾ വായിക്കാം
STANDARD 9  
സോഷ്യൽ സയൻസ് - II 
 യൂനിറ്റ് 5-സമുദ്രവും മനുഷ്യനും 
  STANDARD 10
സോഷ്യൽ സയൻസ് -I
സംസ്കാരവും ദേശീയതയും(Culture and Nationalism)  
സോഷ്യൽ സയൻസ-II
പൊതു ചെലവും പൊതു വരുമാനവും (Public Expenditure)

1 comment:

  1. കഠിനാധ്യാനം ചെയ്ത് ഇത്തരം മെറ്റീരിയൽ തയ്യാറാക്കുന്ന അധ്യാപകർക്ക് അഭിനന്ദനങ്ങൾ

    ReplyDelete