കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/02/2019

EQUIP 2019 - PRE MODEL QUESTION PAPERS BY DIET KASARAGOD

കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലെ 2018-19 വര്‍ഷം പത്താം തരത്തില്‍ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനും എസ്.എസ്.എല്‍ സി പരീക്ഷയില്‍ മികച്ച റിസള്‍ട്ട്  നേടാനും ഉദ്ദേശിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ്  EQIP - 2019. ഈ പദ്ധതിയുടെ ഭാഗമായി നടത്തിയ മോഡല്‍ പരീക്ഷയിലെ ചോദ്യപേപ്പറുകള്‍ പോസ്റ്റ് ചെയ്യുകയാണ്. മലയാളം , ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാരാക്കിയ ചോദ്യപേപ്പറുകള്‍ ചുവടെയുള്ള ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ്  ചെയ്യാവുന്നതാണ്.
ഈ ചോദ്യപേപ്പറുകള്‍  തയ്യാറാക്കുന്നതിന്  നേത‌ൃത്വം നല്‍കിയ ഡയറ്റ് Senior Lecturer  ശ്രീ ഭാസ്കരന്‍ സാറിനും , ഡയറ്റ് പ്രിസിപ്പാളിനും , ഇതിന്   എല്ലാ വിധ പിന്തുണയും  സഹകരണവും നല്‍കിയ കാസറഗോഡ് ഡി.ഇ.ഒ ശ്രീ എന്‍ നന്ദികേശന്‍ സാറിനും ഷേണി ബ്ലോഗിന്റെ നന്ദിയും  കടപ്പാടും അറിയിക്കുന്നു.
MALAYALAM B T
ENGLISH
HINDI
SOCIAL MAL. MED ||| ENG.MEDIUM ||
PHYSICS  MAL. MED ||| ENG.MEDIUM ||
CHEMISTRY MAL. MED ||| ENG.MEDIUM ||
BIOLOGY MAL. MED ||| ENG.MEDIUM || 
MATHS MAL. MED ||| ENG.MEDIUM || 

1 comment: