കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/02/2019

SARGA PRATHEEKSHA -SSLC MATHS - REVISION WORKSHEETS 2019 BY DIET PALAKKAD

പാലക്കാട് ജില്ലയിലെ SSLC ഗണിത വിജയ ശതമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പാലക്കാട് DIET നടത്തുന്ന "സര്‍ഗ്ഗപ്രതീക്ഷ" തീവ്രപരിശീലന പദ്ധതി പ്രകാരം തയ്യാറാക്കിയ ഗണിത വർക്ക് ഷീറ്റുകൾ ബ്ലോഗിലൂടെ പങ്കവെയ്കകയാണ്  ഇതിന്റെ ടീം അംഗം കൂടിയായ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിതെ ഗണിത അധ്യാപകന്‍ ശ്രീ രാജേഷ്  എം സാർ .ശ്രീ രാജേഷ് സ‌ാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC  MATHS  SARGAPRATHEEKSHA WORKSHEETS 2019
FOR MORE RESOURCE BY RAJESH M - CLICK HERE

No comments:

Post a Comment