കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/17/2019

PDF SOFTWARES CREATED BY LITTLE KITES UNIT TSNMHS KUNDURKUNNU

രണ്ട് PDFകളുമായി ബന്ധപ്പെട്ട 2 സോഫ്റ്റ്‌വെയറുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് TSNMHSന ലെ Little Kites യൂണിറ്റ്.
1. SAMETHAM_DATA
സമേതം (https://sametham.kite.kerala.gov.in/)എന്ന വിദ്യാഭ്യാസ പോര്‍ട്ടലില്‍ നിന്ന് ഒരു വിദ്യാലയം ENTER ചെയ്തിരിക്കുന്ന വിവരങ്ങള്‍ PDF രൂപത്തില്‍ ലഭിക്കുവാനുള്ളത്.
ഇതിനായി ആദ്യം
sametham_pdf.deb എന്ന ഫയലും തുടര്‍ന്ന് sametham_data.deb എന്ന ഫയലും install ചെയ്യുക.
തുടര്‍ന്ന്
Application-UniversalAccess എന്ന ക്രത്തില്‍ RUN ചെയ്യുക
2.GamPDFCompressor
ഒരു PDF ഫയലിന്റെ സൈസ് കംപ്രസ്സ് ചെയ്യുവാനുള്ളത്.
ഇതിനായി gampdf-compressor.deb എന്ന ഫയല്‍ install ചെയ്ത്
Application-UniversalAccess എന്ന ക്രമത്തില്‍ RUN ചെയ്യുക
NOTE : കംപ്രസ്സ് ചെയ്യേണ്ട PDF ന്റെ filename ല്‍ blank space ഉണ്ടെങ്കില്‍ അത്  delete ചെയ്യണം.

ഈ സോഫ്റ്റ്‌വെയറുകള്‍ തയ്യാറാക്കിയ  കുണ്ടൂര്‍കുന്ന് TSNMHSലെ Little Kites യൂണിറ്റിനും അതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനം ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click Here to download samaetham-data_0.0-1_all.deb
Click Here to download sametham_pdf.deb
Click Here to download gampdf-compressor_0.0-1_all.deb

No comments:

Post a Comment