**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

2/20/2019

SSLC - A LIST WITH REGISTER NUMBER GENERATOR

 SSLC - A List With Register Number Generator
SSLC ഐ. ടി പരീക്ഷയ്ക്കും മറ്റ് പല ആവശ്യങ്ങള്‍ക്കും  രജിസ്റ്റര്‍ നമ്പര്‍ ചേര്‍ത്ത A list വേണ്ടി വരും. പക്ഷെ എസ്.എസ്.എല്‍ സി പരീക്ഷക്കിരിക്കുന്ന കുട്ടികളുടെ A List പി.ഡി.എഫ് രൂപത്തിലാണ് iExam portal ലില്‍ നിന്ന് ലഭിക്കുന്നത്. ഇത് edit ചെയ്യാന്‍ പറ്റില്ല. അതിനാല്‍ Edit ചെയ്യാന്‍ പറ്റുന്ന ഒരു SSLC Alist തയ്യാറാക്കുവാനുള്ള ഒരു Libre Office Calc Macro അപ്ലികേഷന്‍  ഉണ്ടെങ്കിലോ?
ഇതിനുള്ള ഒരു  അപ്ലികേഷന്‍  തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.
ഈ അപ്ലികേഷന്‍ ഉപയോഗിക്കുന്നതിന്നു മുന്പ് ഇതിലേക്കാവശ്യമായ A List ന്റെ Draft സംപൂര്‍ണ്ണയില്‍ നിന്ന് Spreadsheet ഫയലായി Download ചെയ്യണം.
ഈ ഫയല്‍ തുറന്ന്  Edit-SelectAll എന്ന ക്രമത്തില്‍ ക്ലിക്കി Edit-Copy ചെയ്യുക. . ചുവടെയുള്ള ലിങ്കില്‍നിന്ന്  mnp2019_New.ods എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം.
CLICK HERE TO DOWNLOAD mnp2019_New.ods Application
 ഇനി, mnp2019_New.ods എന്ന ഫയല്‍ തുറന്ന് അതിലെ Worksheet1 എന്ന Sheet ലെ A1 എന്ന സെല്ലില്‍ ക്ലിക്ക് ചെയ്ത് Edit-Paste ചെയ്യുക.
തുടര്‍ന്ന് AddRegNo എന്ന ഷീറ്റില്‍ ആവശ്യമായകള്ളികളില്‍ നിങ്ങളുടെ വിദ്യാലയത്തിലെ ആദ്യത്തെ Register Number ഉം അവസാനത്തെ Register Number ഉം ടൈപ്പ് ചെയ്യുക.
തുടര്‍ന്ന് View-ToolBars-AlistGenerator എന്നതില്‍ Tick മാര്‍ക്ക് കൊടുക്കുക. ഇതോടെ SSLC_2019_Alist_Generator എന്ന Tool Bar ദൃശ്യമാകും. ഇതില്‍ ക്ലിക്ക് ചെയ്ത് അല്പനേരം കാത്തിരിക്കുക.
പെണ്‍/ആണ്‍ M/S/A/U എന്ന ക്രമത്തില്‍ Register Number ചേര്‍ന്ന AList തയ്യാറാക്കപ്പെട്ടിരിക്കും.
Tools-Options-Security-MacroSecurity-Low എന്ന ക്രമത്തില്‍ Reset ചെയ്താല്‍ മാത്രമേ ഈ Macro പ്രവര്‍ത്തിക്കുകയുള്ളു.

No comments:

Post a Comment