കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/23/2019

THSLC MATHEMATICS D+ MODULE (ENGLISH MEDIUM) BY SHIBU T V

ഗണിതത്തിൽ വളരെ പിന്നാക്കം നിൽക്കുന്ന ടെക്നിക്കൽ സ്കൂളിലെ 10-ാം വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ D+ മൊഡ്യൂള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഇടുക്കി ജില്ലയിലെ വണ്ണാപുരം ഗവണ്‍മെന്റ് ഹെസ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ ഷിബു ടി.വി.  പരീക്ഷയിൽ വിജയിക്കുന്നതിന് ഈ നോട്ടസ് കുട്ടികള്‍ക്ക് പ്രയോജനകരമായിരുിക്കും എന്ന് കരുതുന്നു.ഈ പഠനവിഭവം തയ്യാറാക്കിയ ശ്രീ ഷിബു സാറിന് ഷേണി ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD MATHS D+ MODULE FOR THSLC STUDENTS

1 comment: