പൊതുവിദ്യാഭ്യാസം 2026 ലെ സവിശേഷ വിദ്യാലയങ്ങളിലെ അധ്യാപകരുടെ അവധിക്കാല അധ്യാപക ശാക്തീകരണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ - ഡൌണ്‍ലോഡ്സില്‍***-Seniority ്during Covid Period..See downloads**

5/08/2019

എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാം

എസ്.എസ്.എൽ.സി/ റ്റി.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോക്കോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കുള്ള അപേക്ഷകൾ പരീക്ഷാഭവന്റെ വെബ്‌സൈറ്റുകളിലൂടെ മേയ് 10ന് ഉച്ചയ്ക്ക് ഒരു മണിവരെ ഓൺലൈനായി സമർപ്പിക്കാം.  എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ  https://sslcexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി വിദ്യാർത്ഥികൾ  http://thslcexam.kerala.gov.in ലും എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്) വിദ്യാർത്ഥികൾ  http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്) വിദ്യാർത്ഥികൾ http://sslchiexam.kerala.gov.in/thslc_2019 ലും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണം.  സർട്ടിഫിക്കറ്റിൽ വരുന്ന വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള  ‘Certificate View’ ഈ വെബ്‌സൈറ്റുകളിലൂടെ മെയ് 13 വരെ പരിശോധിക്കാം. വിശദനിർദ്ദേശങ്ങൾ നിർദ്ദിഷ്ട വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

No comments:

Post a Comment