കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/18/2019

SSLC PHYSICS, CHEMISTRY AND MATHS WORKSHEETS PREPARED BY HM FORUM PALAKKAD

പാലക്കാട്  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി സി വി അനിത ടീച്ചറുടെ നേതൃത്വത്തില്‍ HM ഫോറം മുന്‍ക്കൈ എടുത്ത് തയ്യാറാക്കിയ പത്താം ക്ലാസ്സുക്കാര്‍ക്കുള്ള  വര്‍ക്ക്ഷീറ്റുികള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കല്ലിങ്കല്‍പടം ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണന്‍ സാര്‍. ആദ്യ ഘട്ടമായി കണക്ക്, ഫിസിക്സ് , കെമിസ്ട്രി വിഷയങ്ങളില്‍ നടന്ന ശില്പശാലയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കപ്പെട്ട പഠനവിഭവങ്ങളാണിവ.പഠനവിഭവങ്ങള്‍ ഷെയര്‍ ചെയ്ത ഗോപികൃഷ്ണന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS, CHEMISTRY AND MATHS WORK SHEETS  PREPARED BY HM FORUM PALAKKAD 

CHEMISTRY
FOR MORE RESOURCES BY GOPIKRISHNAN SIR - CLICK HERE

1 comment:

  1. Can you please post in English also .... Please

    ReplyDelete