കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/12/2019

C H MOHAMMED KOYA PRATHIBHA QUIZ 2019 - LP-UP-HS LEVEL

സി എച്ച്‌ മുഹമ്മദ് കോയാ പ്രതിഭാ ക്വിസ്സ്  LP, UP, HS വിഭാഗം ചോദ്യങ്ങളും ഉത്തരങ്ങളും ഷേമി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  മലപ്പുറം ജില്ലയിലെ  അടക്കകുണ്ട്  CHSS ലെ അധ്യാപകന്‍ ശ്രീ ഷംസീര്‍  സാര്‍.
ശ്രീ ഷംസീര്‍  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  CH MOHAMMED KOYA PRATHIBHA QUIZ  LP
CLICK HERE TO DOWNLOAD  CH MOHAMMED KOYA PRATHIBHA QUIZ UP
CLICK HERE TO DOWNLOAD  CH MOHAMMED KOYA PRATHIBHA QUIZ  HS

1 comment:

  1. Sim ന്റെ പൂർണ രൂപം Subscriber Identification Module അല്ലേ. HS Quizൽ Subscriber Identification Code എന്നാണ് കൊടുത്തിരിക്കുന്നത്

    ReplyDelete