കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/09/2019

STANDARD 10 - MATHEMATICS- UNIT 7 - TANGENTS- CONSTRUCTIONS

പത്താം ക്ലാസ്സിലെ ഗണിതം ഏഴാമത്തെ പാഠമായ തൊടു വരകൾ ( Tangents) എന്ന പാഠത്തിൽ നിന്നുമുള്ള എല്ലാ നിർമിതികളും അടങ്ങിയ pdf ഷേണി ബ്ലോഗിലൂടെ ഷശെയര്‍ ചെയ്യുകയാണ് ജി.എച്ച്.എസ് അഞ്ചച്ചവടിയിലെ ഗണിത അഅധ്യാപകന്‍ ശ്രീ ശരത് .എ.എസ്  സാര്‍.
നിർമിതിയുടെ ഓരോ ഓരോ ഘട്ടവും ചിത്ര സഹിതം  ഇതില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുട്ടികൾക്കും മനസ്സിലാകുന്നതിനായി ചിത്രത്തിലെ ഗ്രിഡുകൾ ഒഴിവാക്കിയിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലുമായി തയ്യാറാക്കിയിരിക്കുന്ന ഈ പഠന വിഭവം  എളുപ്പത്തിൽ ആശയങ്ങൾ ഗ്രഹിക്കാൻ കുട്ടികളെ സഹായിക്കും.
 ശ്രീ ശരത്ത ശാറിന് ഞഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഗണിതം - നിര്‍മ്മിതികള്‍  - തൊടുവരകള്‍ 
SSLC MATHEMATICS - CONSTRUCTIONS - TANGENTS
MORE  POSTS BY SARATH SIR 
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - MALAYALAM MEDIUM
CLICK HERE TO DOWNLOAD ADDITIONAL QUESTIONS BASED ON THE LESSON AREA STD IX - UNIT I - ENGLISH MEDIUM
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - MAL MEDIUM 
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - ENG MEDIUM
 

No comments:

Post a Comment