കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

5/08/2020

HOW TO COLLECT DATA FROM PARENTS AND STUDENTS ONLINE USING GOOGLE FORMS - TUTORIAL BY ROY JOHN

കൊറോണക്കാലത്ത് ഓൺലൈനായി കുട്ടികളിൽനിന്ന് എങ്ങനെ വിവരങ്ങൾ സ്വീകരിക്കാം?
ഫോൺ നമ്പർ,  മേൽവിലാസത്തിൽ ഉള്ള വ്യത്യാസം എന്നിങ്ങനെയുള്ള വിവരങ്ങൾ ഇൻറർനെറ്റ് മുഖേന ഒരു കേന്ദ്രീകൃത സ്ഥലത്ത് എങ്ങനെ സ്വീകരിച്ച് സൂക്ഷിക്കാം?
 ഓരോ വിഷയങ്ങളുടേയും  മാർക്കുകൾ അതാത് വിഷയങ്ങളുടെ ടീച്ചർമാരിൽ നിന്ന്  ഓൺലൈനായി എങ്ങനെ ശേഖരിക്കാം?
എങ്ങനെ ഓൺലൈനിൽ സൗജന്യമായി  അപേക്ഷ ഫോം നിർമ്മിക്കാം/ സ്വീകരിക്കാം?
സ്വീകരിച്ച വിവരങ്ങളുടെ സ്ഥിതിവിവരക്കണക്കുകൾ എങ്ങനെ ഗ്രാഫ് മുഖേന അവലോകനം ചെയ്യാം?
LP, UP, HS, HSS, COLLEGE അധ്യാപകർക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥികൾക്കും ഉപകാരപ്പെടുന്ന,വളരെ ലളിതമായി മലയാളം വിശദീകരണത്തോടെ ഉദാഹരണസഹിതം  വിവരിക്കുന്ന, വെറും 13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഷെയര്‍ ചെയ്യുകയാണ്  ശ്രീ& Roy John, HSST, St.Aloysius HSS Elthuruth .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

Collecting and summarising data online from students and parents using Google forms
RELATED POST
Adding Maths, Physics, Chemistry equations, formula to Google forms, quizzes, word processors easily

No comments:

Post a Comment