കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

5/08/2020

SSLC PHYSICS - ANALYSIS OF IMPORTANT QUESTIONS FROM ALL CHAPTERS AND ONLINE PRACTICE TEST: BY ARUN S NAIR

മലപ്പറം ജില്ലയിലെ  CHSS Adakkakundu ലെ ശ്രീ അരുണ്‍ എസ് നായര്‍ തയ്യാറാക്കിയ പത്താം ക്ലാസിലെ പാഠഭാഗങ്ങളിലെ പ്രധാനപ്പെട്ട ചോദ്യങ്ങളുടെ ഉത്തരങ്ങൾ വിശദീകരിച്ചു കൊണ്ടുള്ള വീഡിയോകളും വീഡിയോയുടെ കൂടെ ഓൺലൈൻ പരീക്ഷയുടെ ലിങ്കുകളും പല ദിവസങ്ങളിലായി ബ്ലോഗില്‍ പോസ്റ്റ്  ചെയ്തിരുന്നുവല്ലോ....അവയെല്ലാം കുട്ടികളുടെ സൗകര്യത്തിനായി  ഓര്‍ഡറിലാക്കി ലിങ്കുകള്‍  ഷെയര്‍ ചെയ്തിരിക്കുകയാണ്  ശ്രീ അരുണ്‍ എസ് നായര്‍.
വീഡിയോ കണ്ട ശേഷം സ്വയം വിലയിരുത്തലിനായി  ഓണ്‍ലൈന്‍ പരീക്ഷ (MM & EM) എഴുതുവാനുള്ള  സൗകര്യവും ഒരുക്കിയിട്ടുണ്ട്.

No comments:

Post a Comment