കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

5/23/2020

SSLC CHEMISTRY - CHAPTER 3 - TOPIC : ELECTROLYTIC CELL BY: WIN POINT ACADEMY

എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഫിസിക്സ് ,  കെമിസ്ട്രി ഗണിത വിഷയങ്ങളിലെ  ചില പ്രധാനപ്പെട്ട പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  കോഴിക്കോട് ജില്ലയിലെ ശ്രീ അബ്ദുള്‍ ഹസീബ് സാര്‍, അമ്പലക്കണ്ടി വിന്‍പോയിന്റ് അക്കാദമി.
കെമിസ്ട്രിയിലെ മൂന്നാ്ം ചാപ്റ്ററിലെ  വൈദ്യുത വിശ്ലേഷണ സെല്ലിനെ കുറിച്ചാണ് ഈ വീഡിയോവില്‍ വിശദീകരിക്കുന്നത്
ഹസീബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

CHEMISTRY
SSLC chemistry | Chapter 3 | വൈദ്യുതവിശ്ലേഷണ സെൽ | Electrolytic Cell
SSLC Chemistry | Mole Concept by Abdul Haseeb U |

MATHEMATICS
PHYSICS

No comments:

Post a Comment