കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/02/2020

SSLC SOCIAL SCIENCE 1 - UNIT 1 - REVOLUTIONS THAT INFLUENCED THE WORLD - STUDY MATERIAL- MAL AND ENG MEDIUM

പത്താം ക്ലാസ്  സാമൂഹ്യശാസ്ത്രത്തിലെ  (SS i)  ഒന്നാം ചാപ്റ്ററായ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍  എന്ന പാഠത്തെ ആസ്പദമാക്കി ഇംഗ്ലീഷ് , മലയാളം മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ പഠനവിഭവം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് സലീം കെ.എ ;  ജി.എച്ച്.എസ്.എസ് ആലംപാടി, കാസറഗോഡ്. ശ്രീ മുഹമ്മദ് സലീം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
SSLC SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD - MAL MEDIUM
SSLC SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD - ENG MEDIUM

No comments:

Post a Comment