കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/25/2022

SSLC SOCIAL SCIENCE INTER BELL SUPPORT MATERIAL MM 2022

2022 ലെ SSLC പരീക്ഷക്കായി  സാമൂഹ്യശാസ്ത്രം  Inter Bell Group  ന്റെ നേതൃത്ത്വത്തില്‍ സാമൂഹ്യശാസ്ത്ര വിഷയത്തിന്‌ പഠന സഹായം നല്‍കുന്നതിനായി നിറവ്‌ - 2022 എന്ന പേരില്‍  തയ്യാറാക്കിയ പഠന സഹായി ശേണി സ്കൂള്‍ ബ്ലോഗിലൂടെ ഛെയര്‍ ചെയ്യുകയാണ് ശ്രീ ആഗസ്റ്റിന്‍ സര്‍.
ഈ വര്‍ഷം പരീക്ഷക്ക്‌ പാഠഭാഗങ്ങള്‍ ഒന്നും ഒഴിവാക്കിയിട്ടില്ലെങ്കിലും കൂടുതല്‍ ശ്രദ്ധിക്കേണ്ട എസ്‌.സി.ഇ.ആര്‍.ടി നിര്‍ദ്ദേശിച്ചിട്ടുളളവ പരമാവധി ഉള്‍പ്പൊടുത്തിയിട്ടുള്ളതിനാല്‍ കുട്ടികള്‍ക്ക്‌ ആത്മവിശ്വാസത്തോടെ പരീക്ഷയെ അഭിമുഖികരിക്കുന്നതിന്‌ സഹായിക്കുന്ന വിധത്തിലാണ്‌ പഠന സഹായി തയ്യാറാക്കിയിട്ടുള്ളത്‌. മാതൃകാ ചോദ്യങ്ങളും സ്കോറിന്റെ വിതരണ ക്രമവും മറ്റും ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഈ പഠന സാമഗ്രി
'ഈ വര്‍ഷം SSLC പരീക്ഷയെഴുതുന്ന എല്ലാ കുട്ടികള്‍ക്കും സഹായകമായിരിക്കും
ഈ വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കിയ അധ്യാപകര്‍ക്കും ഈ ഉദ്യമത്തിന് നേതൃത്വം നല്‍കിയ പാലക്കാട് ഡയറ്റിലെ പ്രിന്‍സിപ്പാള്‍, ഫാക്കള്‍ട്ടി അംഗങ്ങള്ക്കും ഷെയര്‍ ചെയ്ത 
ആഗസ്റ്റിന്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC SOCIAL SCIENCE INTER BELL  SUPPORT MATERIAL MM 2022
RELATED POSTS
SSLC ENGLISH INTERBELL SUPPORT MATERIAL -(MODEL QUESTION PAPER SETS) BY DIET PALAKKAD

No comments:

Post a Comment