സംസ്ഥാനത്ത് സ്‌കൂൾ തലങ്ങളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം (ഒ.ഇ.സി/ഒ.ബി.സി-എച്ച്) വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിയ്ക്കായി അപേക്ഷ ക്ഷണിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ www.egrantz.kerala.gov.in ൽ ലഭ്യമാണ്. സ്‌കൂൾ പ്രവേശന സമയത്ത് തന്നെ ഈ പദ്ധതികൾക്കായുള്ള അപേക്ഷാ നടപടികൾ പൂർത്തിയാക്കണം. സ്‌കൂളുകളിൽ നിന്നും ഡാറ്റ എൻട്രി ജൂലൈ 15നകം പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം...** ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം - ജീവനക്കാര്യം - സംസ്ഥാനത്തെ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും രൂപീകരിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഡൌണ്‍ലോഡ്സ് കാണുക.**അക്കാഡമിക വര്‍ഷം 2026-2027-എസ്‌ എസ്‌ എല്‍ സി പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്ലസ്‌ വണ്‍ പ്രവേശനത്തിന്‌ അനുവദിക്കുന്ന 3 ബോണസ്‌ പോയിന്റുകള്‍ റ്റി.എച്ച്‌ .എസ്‌ .എല്‍.സി. പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്കും കൂടി അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഡൌണ്‍ലോഡ്സ് കാണുക.**2025-2026 വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് നോനിനേഷന്‍ ക്ഷണിക്കുന്നത് സംബന്ധിച്ച് ..ഡൌണ്‍ലോഡ്സ് കാണുക.** പാഠപുസ്തക വിഭാഗം – 2026-27 അദ്ധ്യയന വര്‍ഷത്തെ 1 മുതല്‍ 10 ക്ലാസ്സുകളിലേയ്ക്ക്‌ ആവശ്യമായ അധിക പാഠപുസ്തകങ്ങളുടെ ഇന്‍ഡന്‍റ്റ്‌ TBMS (Text Book Supply Monitoring System) മുഖേന ഓണ്‍ലൈനായി നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക...**കൈറ്റ്‌ - 2026-27 അദ്ധ്യയന വര്‍ഷത്തെ ആറാം പ്രവൃത്തിദിന വീവരങ്ങള്‍ സ്‌കൂളുകള്‍ 'സമ്പൂര്‍ണ'യില്‍. രേഖപ്പെടുത്തുന്നതിലെ കൃത്യത ഉറപ്പുവരുത്തുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പൂറപ്പെടുവിക്കുന്നു...ഡൌണ്‍ലോഡ്സ് കാണുക.**

9/29/2016

STANDARD 10 - HISTORY CHAPTER 6 - STRUGGLE AND FREEDOM- TEACHING NOTE, UNIT PLAN , PRSENTATION AND PDF FILE

പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം  പാഠപുസ്തകത്തിലെ 6ാം അധ്യായമായ സമരവും സ്വാതന്ത്ര്യവും എന്ന പാഠഭാഗത്തെ ആസ്പദമാക്കിയുള്ളതാണ് ഈ പോസ്റ്റ്. ഈ പാഠം വിനിമയം ചെയ്യുന്നതിന്റെ ലക്ഷ്യം  ഇന്തിയയിലെ വിദ്യാസമ്പന്നര്‍ക്കും ഉയര്‍ന്ന വിഭാഗങ്ങള്‍ക്കിടയില്‍ ഒതുങ്ങി നിന്നിരുന്ന ദേശീയ പ്രസ്ഥാനം ജനകീയ സ്വാഭാവം കൈവരിച്ചതെങ്ങനെയെന്നും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ ഒരു ബഹുജന മുന്നേറ്റമാക്കി തീര്‍ക്കുന്നതില്‍  മഹാത്മാഗാന്ധി  വഹിച്ച പങ്കെന്ത് , അദ്ദേഹം എങ്ങനെ ​എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായി തീര്‍ന്നു തുടങ്ങിയവ വിശകലനം ചെയ്യുക എന്നതാണ്.അഹിംസയിലൂന്നിയുള്ള നിസ്സഹകരണം, സിവില്‍ നിയമ ലംഘനം പോലെയുള്ള സമര മുറകള്‍ ,ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നു. ഗാന്ധിയന്‍ സമര രീതികളില്‍നുിന്നും വിഭിന്നമായ സമര രീതികളും അതിന്റെ പ്രധാന വക്താക്കളും ഈ പാഠഭാഗത്തില്‍ പരാമര്‍ശിക്കപ്പെടുന്നു.ഗാന്ധീജിയുടെ സമര രീതികളോട് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ വേരിട്ട വഴികളിലൂടെ  സ്വാതന്ത്ര്യത്തിന് ശ്രമിച്ചവരും ഗാന്ധീജിയുടെ നേതൃത്വത്തെ  അംഗീകരിച്ചിരിക്കുന്നു എന്ന വസ്തുതയും കുട്ടികള്‍ തിരിച്ചറിയേണതുണ്ട്.
ഈ പഠന വിഭവങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്ക് വെച്ച മൈക്കിള്‍ ഏഞ്ജലോ സാറിന്  ഷേണി ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
1.HISTORY - CHAPTER 6 - STRUGGLE AND FREEDOM  - UNIT PLAN
2.HISTORY CHAPTER 6 -TEACHING NOTE
3..HISTORY CHAPTER 6 - STRUGGLE AND FREEDOM  - PRESENTATION
4.HISTORY CHAPTER 6 - STRUGGLE AND FREEDOM - PDF

No comments:

Post a Comment