കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/04/2018

SSLC MATHS REVISION WORKSHEETS FOR D+ STUDENTS

എസ്.എസ്.എല്‍ .സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളില്‍  ഗണിതത്തില്‍ ഏറ്റവും  പുറകില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് വിജയംഉറപ്പാക്കുവാന്‍ വേണ്ടിയുള്ള  വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട്  ജില്ലയിലെ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍. ശ്രീ ഗോപീകൃഷ്‌ണന്‍ സാറും,ശ്രീമതി റ്റി ഡി പ്രിയ ടീച്ചറും ചേര്‍ന്ന് തയ്യാറാക്കിയ ഈ വര്‍ക്ക് ഷീറ്റുകള്‍ കുട്ടികള്‍ക്ക് തീര്‍ച്ചയായും ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു. ശ്രീ ഗോപികൃഷ്ണന്‍ സാറിനും പ്രിയ ടീച്ചര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
വരച്ച് നേടാം വിജയം -  വര്‍ക്ക്ഷീറ്റ്  - "works sheet based on the lesson "constructions"
RELATED POSTS
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്
MORE RESOURCES BY GOPIKRISHNAN AND PRIYA TEACHER

1. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - MALAYALAM MEDIUM
2. CLICK HERE TO DOWNLOAD FUNDAMENTAL QUESTIONS-FOR SURE SUCCESS 2018 SSLC - ENGLISH MEDIUM
3. ഗണിത പഠനം  - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ  -വര്‍ക്ക്ഷീറ്റുകള്‍ -  ഇവിടെ ക്ലിക്ക് ചെയ്യുക 

No comments:

Post a Comment