കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

1/29/2019

SSLC MATHEMATICS - SURE D + MOTIVATIONAL CLASS - VIDEOS

പാലകാട് ജില്ലയിലെ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ രാജേഷ് ‌എം സാര്‍ , അവരുടെ സ്കൂളിലെ പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ഗണിതം D+ Motivation ക്ലാസ്നിന്റെ വീഡിയോകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്. എസ്.എസ്.എല്‍.സി പരീക്ഷയെ ആത്മവിശ്വാവാസത്തോടെ നേരിടാന്‍ ഈ വീഡിയോകള്‍ കുട്ടികള്‍ക്ക് ഉപകാരപ്രദമായിരിക്കും എന്ന് വിശ്വാസിക്കുന്നു. ശ്രീ രാജേഷ് സ‌ാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.  
SSLC MATHS D+ MOTIVATIONAL CLASS PART I
SSLC MATHS D+ MOTIVATIONAL CLASS PART II
SSLC MATHS D+ MOTIVATIONAL CLASS PART IIII
SSLC MATHS D+ MOTIVATIONAL CLASS PART IV
SSLC MATHS D+ MOTIVATIONAL CLASS PART V
SSLC MATHS D+ MOTIVATIONAL CLASS PART VI
CLICK HERE TO DOWNLOAD MATHS A+  CAPSULE
CLICK HERE TO DOWNLOAD MATHS D+  CAPSULE

MORE RESPOURCES BY RAJESH SIR - CLICK HERE 

No comments:

Post a Comment