കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/18/2019

SSLC MATHEMATICS - UNIT 2- CIRCLES- CONSTRUCTIONS - MALAYALAM & ENG MEDIUM

പത്താം ക്ലാസ്സിലെ ഗണിതം രണ്ടാമത്തെ പാഠമായ വൃത്തങ്ങളിലെ എല്ലാ നിർമിതികളും അടങ്ങുന്ന pdf ഷേ്ണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ ശരത്ത്  എ.എസ് , എച്ച്. എസ്. റ്റി  മാത്സ് ;  GHS  Anchachavadi, Malappuram.  ഇതില്‍ നിർമിതിയുടെ ഓരോ ഘട്ടവും ചിത്രസഹിതം വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ തയ്യാറാക്കിയിരിക്കുന്ന ഈ പഠന വിഭവത്തെ ഒരു D + മൊഡ്യൂൾ ആയും ഉപയോഗിക്കാവുന്നതാണ്. എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുവാനായി ചിത്രങ്ങളിലെ ഗ്രിഡുകൾ ഒഴിവാക്കിയിട്ടില്ല  .
കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമനായ പഠനവിഭവം ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത ശ്രീ ശരത്ത് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - MAL MEDIUM 
SSLC MATHEMATICS - UNIT 2 - CIRCLES - CONSTRUCTIONS - ENG MEDIUM

No comments:

Post a Comment