കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

10/24/2019

SSLC MATHEMATICS UNIT - 8 SOLIDS - VIDEO TEXT ( TEXT WITH HYPERLINKED YOU TUBE VIDEOS )

ഘനരൂപങ്ങൾ എന്ന അദ്ധ്യായത്തിലെ എല്ലാ പരിശീലന പ്രശ്നങ്ങളുടെയും (30 എണ്ണം) വീഡിയോകളുടെ യൂ -ട്യൂബ് ലിങ്ക് കൾ ഉൾപ്പെടുത്തിയ വീഡിയോ ടെക്സ്റ്റ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കുണ്ടൂര്‍കുന്ന്  TSNMHS സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ .
ചോദ്യങ്ങളുടെ ഇടതു വശത്തു കാണുന്ന യൂ - ട്യൂബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിന്റെ വീഡിയോ കാണാം...
ശ്രീ പ്രമോദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHEMATICS SOLIDS - TEXT WITH YOU TUBE LINKED VIDEOS(30) 
RELATED POST
സൂചകസംഖ്യകള്‍ - വീഡിയോ ടെക്സ്റ്റ് 
തൊടുവരകള്‍ - വീഡിയോ ടെക്സ്റ്റ് 

No comments:

Post a Comment