കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/11/2019

SSLC MATHEMATICS - POLYNOMIALS , STATISTICS - VIDEO TEXT

ബഹുപദങ്ങൾ എന്ന പാഠത്തിന്റെ video text ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് TSNMHSSലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍.എല്ലാ ചോദ്യങ്ങളുടെ ഉത്തരങ്ങളുടെയും ജിയോജിബ്രയിൽ CAS View ഉപയോഗിക്കുന്നതെങ്ങിനെയെന്ന് വിശദീകരിക്കുന്ന ഒരു വീഡിയോയുമുണ്ട്.ഇതിന് പുറമെ സ്ഥിതിവിവരക്കണക്ക് എന്ന അദ്ധ്യായത്തിന്റെയും Video Text ഉം ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
POLYNOMIALS VIDEO TEXT
STATISTICS VIDEO TEXT

GEOGEBRA CAS  VIEW LINK 
RECENT POSTS BY PRAMOD MOORTHY SIR
SSLC MATHEMATICS SOLIDS - VIDEO TEXT(30 VIDEOS)
സൂചകസംഖ്യകള്‍ - വീഡിയോ ടെക്സ്റ്റ് 
തൊടുവരകള്‍ - വീഡിയോ ടെക്സ്റ്റ് 

No comments:

Post a Comment