കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/13/2020

TEACHERS TOOL SERIES - CONDUCTING ONLINE EXAMS WITH LIMITED TIME FRAME USING GOOGLE FORMS AND TIMIFY ADD ON

ഓൺലൈനായി നടത്തുന്ന എക്സാമിന് എങ്ങനെ ഓട്ടോമാറ്റിക്കായി സമയപരിധി നിശ്ചയിക്കാം? ഗൂഗിൾ ഫോം ഉപയോഗിച്ച് ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷ നടത്തുമ്പോൾ സമയ പരിധി നിശ്ചയിക്കാൻ ഉള്ള മാർഗം ലളിതമായി  വിവരിക്കുന്ന വീഡിയോ. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, കോളേജ് അധ്യാപകർക്ക് ഉപകാരപ്പെടുന്ന ഈ വീഡിയോ ,ഷെയര്‍ ചെയ്തിരിക്കുന്നത് ശ്രീ Roy John, HSST, St.Aloysius HSS Elthuruth .
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

5.Online exam with limited time frame using google forms and timify addon
Adding Maths, Physics, Chemistry equations, formula to Google forms, quizzes, word processors easily

No comments:

Post a Comment