പ്രിയ വിദ്യാർത്ഥികളെ..
മാർച്ച് 23 തിങ്കളാഴ്ച സോഷ്യൽ സയൻസ് പരീക്ഷയാണല്ലോ.മോഡൽ പരീക്ഷക്ക് SS മികച്ച രീതിയിൽ എഴുതുവാൻ പല കുട്ടികൾക്കും സാധിച്ചിട്ടില്ല. ആയതുകൊണ്ട് പൊതു പരീക്ഷയ്ക്ക് നല്ല രീതിയിൽ തയ്യാറെടുപ്പ് അത്യാവശ്യമാണ്. മുഴുവൻ വിദ്യാർഥികളും ഫിസിക്സ് പരീക്ഷ കഴിഞ്ഞ ഉടനെത്തന്നെ വീട്ടിലെത്തി സോഷ്യൽ സയൻസിനു വേണ്ട മുന്നൊരുക്കങ്ങൾ ആരംഭിക്കേണ്ടതാണ്.വ്യാഴം,വെള്ളി,ശനി,ഞായർ ദിവസങ്ങളെല്ലാം സാമൂഹ്യശാസ്ത്ര പരീക്ഷയ്ക്ക് വേണ്ടി പ്രത്യേകം പരിശീലിക്കേണ്ടതുണ്ട്(പെരുന്നാൾ അവധിയും ആഘോഷവും ഈ വർഷം കരുതലോടെ ആകട്ടെ ).ഈ ദിവസങ്ങൾ പൂർണമായും സോഷ്യൽ സയൻസിന് വേണ്ടി നീക്കിവെക്കാൻ ശ്രദ്ധിക്കുമല്ലോ..
പാഠഭാഗങ്ങൾ പഠിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ചുവടെ സൂചിപ്പിക്കുകയാണ്.
🟢 👇👇👇👇
History യിലെ First ചാപ്റ്റർ➡️
1. മാനവികത * Humanism ഈ പാഠത്തിൽനിന്നും നമ്മൾ പ്രതീക്ഷിക്കേണ്ടത് ഒരു Essay ക്വസ്റ്റ്യനും - (5 മാർക്കിനുള്ളതും)
1 മാർക്കിനുള്ള ഒരു multiple choice question ഉം ആയിരിക്കും ( ബ്രാക്കറ്റിൽ നിന്നും ഉത്തരങ്ങൾ തെരഞ്ഞെടുത്ത് എഴുതുവാനുള്ള ഒരു മാർക്കിന്റെ ചോദ്യം ഇവിടെ നിങ്ങൾക്ക് 4 ഓപ്ഷനുകൾ ഉണ്ടാവും. )
➡️History Chapter 2- Liberty,Equality, Fraternity *
സ്വാതന്ത്ര്യം സമത്വം സഹോദര്യം
ഈ പാഠത്തിൽ നിന്നും 4 മാർക്കിന്റെ ഒരു ചോദ്യം പ്രതീക്ഷിക്കാം. ഈ പാഠത്തിൽ നിന്ന് തന്നെ മറ്റൊരു question ഓപ്ഷൻ ആയും ഉണ്ടാകാം .ഏതെങ്കിലും ഒന്നിന് ഉത്തരമെഴുത്തിയാൽ മതിയാകും..
3 Social Analysis-സാമൂഹിക വിശകലനം
ഈ പാഠത്തിൽ നിന്നും 2 മാർക്കിന്റെ ഒരു ചോദ്യമു ണ്ടാകും.രണ്ടോ അതിൽ കൂടുതലോ വാക്യങ്ങളിൽ ഉത്തരമെഴുതുക..
Chapter 4- Wealth and World
സമ്പത്തും ലോകവും
ഇതിൽ നിന്നും രണ്ട് ചോദ്യങ്ങളാണ് ഉണ്ടാവുക. 2 മാർക്കിന്റ 1 ചോദ്യവും 3 മാർക്കിന്റെ മറ്റൊരു ചോദ്യവും
മൊത്തം 5 മാർക്കാണ് പ്രതീക്ഷിക്കേണ്ടത്.Chapter 5
Public Opinion in Democracy-
പൊതു ജനാഭിപ്രയം ജനാധിപത്യത്തിൽ ഈ പാഠത്തിൽ നിന്നും ഒരു 4 മാർക്കിന്റെ ചോദ്യമാണ് ഉണ്ടാവുക.
👍🏻History Chapter 6
സ്വാതന്ത്ര്യത്തിനായുള്ള ബഹുജന മുന്നേറ്റം
(Mass Movement for Freedom) ഈ പാഠത്തിൽ നിന്നും6 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും. ബ്രാക്കറ്റിൽ നിന്നും ഉത്തരങ്ങൾ തെരഞ്ഞെടുത്ത് എഴുതുവാനുള്ള ഒരു മാർക്കിന്റെ ഒരു ചോദ്യവും.കൂടാതെ 2 ഉം 3 ഉം മാർക്കിന്റെ ഒരോ വിവരണാത്മക ചോദ്യവുമാണ് വരാനിടയുള്ളത്.
മൊത്തം 6 മാർക്കിന്റ ചോദ്യങ്ങൾ
➡️History Chapter 7 സ്വതന്ത്ര ഇന്ത്യയുടെ വർത്തമാനം -( Glipses of Free India )
Total 4 mark ആണ് ഈ പാഠത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടത്. ബ്രാക്കറ്റിൽ നിന്നും ഉത്തരങ്ങൾ തെരഞ്ഞെടുത്ത് എഴുതുവാനുള്ള ഒരു മാർക്കിന്റെ ഒരു ചോദ്യവും. 3 മാർക്കിന്റെ ഒരു വിവരണാത്മക ചോദ്യവുമാണ് ഈ പാഠത്തിൽ നിന്നും വരാനിടയുള്ളത്.
Chapter -8
ജനാധിപത്യം ഒരു ഇന്ത്യൻ അനുഭവം -Democracy an Indian Experience
ഈ പാഠത്തിൽ നിന്നും6 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും. ബ്രാക്കറ്റിൽ നിന്നും ഉത്തരങ്ങൾ തെരഞ്ഞെടുത്ത് എഴുതുവാനുള്ള ഒരു മാർക്കിന്റെ ഒരു ചോദ്യവും.കൂടാതെ 2 ഉം 3 ഉം മാർക്കിന്റെ ഒരോ വിവരണാത്മക ചോദ്യവുമാണ് വരാനിടയുള്ളത്.
മൊത്തം 6 മാർക്കിന്റ ചോദ്യങ്ങൾ
➡️History -Chapter 9
ഇന്ത്യൻ സാമൂഹിക വ്യവസ്ഥയെ അറിയാം-
Know the Indian Social System
ഈ പാഠത്തിൽ നിന്നും 3 മാർക്കിന്റെ ഒരു ചോദ്യമാണുണ്ടാകുക.
Geography Chapters പഠിക്കേണ്ട രീതിയാണ് ചുവടെ കൊടുക്കുന്നു..നേരത്തെ പോസ്റ്റ് ചെയ്ത pdf (മോഡൽ പരീക്ഷക്ക് ശേഷമുള്ളത് ) വിശകലനം ചെയ്യാൻ താഴെ കൊടുക്കുന്ന നിർദ്ദേശങ്ങൾ കൂടുതൽ സഹായകരമാകും..
➡️Chapter1 ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും
Weather and Climate
ഈ പാഠത്തിൽ നിന്നും മൊത്തം 6 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും
5 മാർക്കിന്റെ ഒരു Essay question ഉം കൂടാതെ ബ്രാക്കറ്റിൽ നന്നും ശരിയുത്തരം തെര ഞ്ഞെടുക്കാനുള്ള 1 മാർക്കിന്റെ ഒരു ചോദ്യവും ഉണ്ടാകും..
➡️ Chapter 2
കാലാവസ്ഥ മേഖലകൾ
Climatic Regions
ഈ പാഠത്തിൽ നിന്നും മൊത്തം 6 മാർക്കിന്റ ചോദ്യങ്ങൾ ഉണ്ടാകും.
4 മാർക്കിനുള്ള ഒരു map question ഉം
2 മാർക്കിനുള്ള മറ്റൊരു question ഉം പ്രതീക്ഷിക്കാം..
➡️ Chapter 3
മഴക്കാടുകളിൽ നിന്നും മഞ്ഞുരുകാത്ത നാട്ടിലേക്ക് -
From the Rainy Forest to The Land of Permafrost
ഈ പാഠത്തിൽ നിന്നും ബ്രാക്കറ്റിൽ നന്നും ശരിയുത്തരം തെര ഞ്ഞെടുക്കാനുള്ള 1 മാർക്കിന്റെ ഒരു ചോദ്യമുണ്ടാകും..കൂടാതെ 2 മാർക്കിനുള്ള മറ്റൊരു ചോദ്യവും പ്രതീക്ഷിക്കുന്നു.
➡️Chapter 4
ഉപഭോക്താവ്: അവകാശങ്ങളും സംരക്ഷണവും
Consumer Rights and Protection
ഈ പാഠത്തിൽ നിന്നും 4 മാർക്കിന്റെ ഒരു ചോദ്യമാണ് പ്രതീക്ഷിക്കേണ്ടത്. 4 പോയിന്റ് ആയിട്ട് പഠിക്കുന്നതാണ് സൗകര്യം.
Chapter 5 ➡️
പണവും സമ്പദ് വ്യവസ്‌ഥയും - Money And Economy
ഈ പാഠത്തിൽ നിന്നും മൊത്തം 6 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും.
3 മാർക്കിനുള്ള രണ്ട് ചോദ്യങ്ങളായിട്ട് വരാനാണ് കൂടുതൽ സാധ്യത..
Chapter 6
മാറുന്ന ഭൂമി-
The Changing Earth
ഈ പാഠത്തിൽ നിന്നും 2 മാർക്കിനുള്ള ഒരു ചോദ്യവും 4 മാർക്കിനുള്ള മറ്റൊരു ചോദ്യവും പ്രതീക്ഷിക്കുന്നു.
Geography യിലെ essay -choice question ഇതിൽ നിന്നും വന്നേക്കാം..
➡️ Chapter 7
ഇന്ത്യൻ സമ്പദ് വ്യവസ്‌ഥ വളർച്ചയും പരിവർത്തനവും
- Indian Economy :Growth and Transformation
ഈ പാഠത്തിൽ നിന്നും മൊത്തം 5 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും..
ബ്രാക്കറ്റിൽ നന്നും ശരിയുത്തരം തെര ഞ്ഞെടുക്കാനുള്ള 1 മാർക്കിന്റെ ഒരു ചോദ്യവും -കൂടാതെ 4 മാർക്കിനുള്ള
മറ്റൊരു ചോദ്യവും പ്രതീക്ഷിക്കുന്നു.
➡️Chapter 8
സുസ്ഥിരതയിലേക്ക്-
Towards Sustainability
ഈ പാഠത്തിൽ
നിന്നും മൊത്തം 4 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും..
ബ്രാക്കറ്റിൽ നന്നും ശരിയുത്തരം തെര ഞ്ഞെടുക്കാനുള്ള 1 മാർക്കിന്റെ ഒരു ചോദ്യവും -കൂടാതെ 3 മാർക്കിനുള്ള
മറ്റൊരു ചോദ്യവും പ്രതീക്ഷിക്കുന്നു.
കൂടുതൽ സംശയങ്ങളുണ്ടെങ്കിൽ നേരിട്ട് വിളിക്കുക
9847481337
Mustafa Paloli
എല്ലാവർക്കും ഒരിക്കൽ കൂടി വിജയാശംസകൾ
No comments:
Post a Comment